---
title: "കോഴിക്കോട് 3 വിദ്യാർത്ഥികൾ അമിത വേഗത്തിൽ ഓടിച്ചെത്തിയ  സ്കൂട്ടറിടിച്ച്  കാൽനടക്കാരന്  ദാരുണാന്ത്യം"
english_title: " Kozhikode Atholi Scooter Accident Pedestrian Death - 65 Year Old Saithalavi Dead"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383408/ kozhikode-atholi-kongalil-scooter-accident-pedestrian-death"
published_at: "2026-09-19T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae2cfd38cdf_kozhikode-atholi-kongalil-scooter-accident-pedestrian-death.jpg"
keywords: ["Kozhikode accident", "Scooter accident", "Pedestrian death", "CCTV"]
---

# കോഴിക്കോട് 3 വിദ്യാർത്ഥികൾ അമിത വേഗത്തിൽ ഓടിച്ചെത്തിയ  സ്കൂട്ടറിടിച്ച്  കാൽനടക്കാരന്  ദാരുണാന്ത്യം

> **Lead Summary:** കോഴിക്കോട് കാൽനടക്കാരനെ അമിത വേഗത്തിലെത്തിയ സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ച അപകടത്തിൽ 65 കാരന് ജീവൻ നഷ്ടമായി. കാൽനടക്കാരനായ സെയ്തലവി ആണ് മരിച്ചത്. കോഴിക്കോട് അത്തോളി കോങ്ങലിൽ വെച്ച് ഉച്ചയ്ക്ക് 1.20 ഓടെയാണ് അപകടം സംഭവിച്ചത്.

## Article Content

കോഴിക്കോട് കാൽനടക്കാരനെ അമിത വേഗത്തിലെത്തിയ സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ച അപകടത്തിൽ 65 കാരന് ജീവൻ നഷ്ടമായി. കാൽനടക്കാരനായ സെയ്തലവി ആണ് മരിച്ചത്. കോഴിക്കോട് അത്തോളി കോങ്ങലിൽ വെച്ച് ഉച്ചയ്ക്ക് 1.20 ഓടെയാണ് അപകടം സംഭവിച്ചത്.

പൊലീസിന്റെ പ്രാഥമിക വിവരപ്രകാരം, മൂന്ന് വിദ്യാർത്ഥികളുമായി അമിത വേഗത്തിലെത്തിയ സ്കൂട്ടറാണ് അപകടമുണ്ടാക്കിയത്. സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സെയ്തലവിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സെയ്തലവിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് വിവരം.

അപകടത്തിൽ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ പിറകിൽ ഇരുന്ന വിദ്യാർത്ഥിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടന്ന ഉടൻ സ്കൂട്ടറിൽ ഉണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി ബൈക്ക് എടുത്ത് വേഗത്തിൽ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായും ദൃക്സാക്ഷികൾ പറയുന്നതായി പൊലീസ് അറിയിച്ചു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ അമിത വേഗത്തിലെത്തിയ സ്കൂട്ടർ കാൽനടക്കാരനെ ഇടിക്കുന്നതും നിയന്ത്രണം വിട്ട് മറിയുന്നതും വ്യക്തമായി കാണാം. മൂന്ന് പേർ ഒരു സ്കൂട്ടറിൽ അമിത വേഗത്തിൽ സഞ്ചരിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കടന്നുകളഞ്ഞ വിദ്യാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും വലിയ അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന മുന്നറിയിപ്പ് ഒരിക്കൽ കൂടി ഈ സംഭവം നൽകുന്നു.

English Summary: A 65-year-old pedestrian, Saithalavi, died after being hit by a speeding scooter carrying three students at Kongalil in Atholi, Kozhikode, at around 1:20 pm. The scooter lost control and hit him. A student pillion rider sustained serious injuries, while another student allegedly fled the spot on a bike. Police have registered a case and CCTV footage of the accident has emerged.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383408/ kozhikode-atholi-kongalil-scooter-accident-pedestrian-death)